കൊഴിയുന്ന മുടി ഇരട്ടിയായി വളരും; കുളിക്കുന്നതിന് മുൻപ് ഇത് പുരട്ടൂ
ആഴ്ചയിൽ ഒരു തവണയെങ്കിലും എണ്ണ വച്ച് കുളിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്
രണ്ട് ടേബിൾസ്പൂൺ ഉള്ളിനീരിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം
30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ വീതം ആവണക്കെണ്ണയും വെളിച്ചെണ്ണയും യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടാം
1 മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം
ഇത് മുടികൊഴിച്ചിൽ ഏറെയുള്ള ഭാഗങ്ങളിൽ പുരട്ടാം. 45 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം