അരി അരയ്ക്കാതെ ദോശ ചുടാം, ഈ പൊടിക്കൈ പരീക്ഷിക്കൂ

ഒരു ചെറിയ ബൗളിലേയ്ക്ക് ഒന്നര കപ്പ് വറുത്ത അരിപ്പൊടിയെടുക്കാം

ഒരു പാൻ​ അടുപ്പിൽ വച്ച് അതിലേയ്ക്ക് അരിപ്പൊടി ചേർക്കാം

രണ്ടര കപ്പ് വെള്ളം ഇതിലേയ്ക്ക് ഒഴിച്ചിളക്കാം. വെള്ളം വറ്റി അരിപ്പൊടി പാനിൽ നിന്നും വിട്ടു വരുന്ന പരുവമാകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കാം

ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, ചിരകിയ തേങ്ങയും, ചുവന്നുള്ളി ചെറിയ കഷ്ണങ്ങളാക്കിയതും, പെരുംജീരകവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം

മറ്റൊരു പാൻ അടുപ്പിൽ വച്ചു കുറച്ച് എണ്ണ പുരട്ടാം. പാൻ ചൂടായി വരുമ്പോൾ അരച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി കൈ ഉപയോഗിച്ച് പരത്തിയെടുക്കാം

ഇത് പാനിലേയ്ക്കു വച്ച് ഇരുവശവും വേവിച്ചെടുക്കാം

ഇനി ചൂടോടെ കഴിച്ചു നോക്കൂ. മുട്ടക്കറി കൂടിയുണ്ടെങ്കിൽ കിടില​ൻ കോമ്പിനേഷനാണ്