മുറ്റത്തെ തുളസി മതി, മുറിയിൽ സുഗന്ധം നിറയും; ഇങ്ങനെ ചെയ്തോളൂ

വിപണിയിൽ ലഭ്യമായ എയർ ഫ്രഷ്നറുകൾക്കു പകരം തുളസിയുടെ ഇല ഉപയോഗിച്ച് വീടിനുള്ളിൽ സുഗന്ധം നിറയ്ക്കാം

ഒരു കപ്പ് വെള്ളത്തിൽ തുളസിയിലകൾ ഇട്ട് തിളപ്പിക്കാം. വെള്ളത്തിന്റെ അളവ് ഏകദേശം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക

തിളപ്പിച്ച മിശ്രിതം അടുപ്പിൽ നിന്ന് മാറ്റി പൂർണ്ണമായും തണുക്കാൻ വെക്കാം

തണുത്ത ശേഷം, തുളസിയിലകൾ നീക്കി വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കാം

അരിച്ചെടുത്ത വെള്ളത്തിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ വെളുത്ത വിനാഗിരി ചേർത്ത് നന്നായി ഇളക്കാം

കൂടുതൽ ശക്തമായ തുളസിയുടെ മണം വേണമെങ്കിൽ 10-15 തുള്ളി തുളസി എസ്സെൻഷ്യൽ ഓയിൽ കൂടി ഈ മിശ്രിതത്തിലേക്ക് ചേർക്കാം

ഈ മിശ്രിതം വൃത്തിയുള്ള സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ഉപയോഗിക്കാം

Photo Source: Freepik