വീട്ടിൽ ചെമ്പരത്തിപ്പൂവ് നിൽപ്പുണ്ടോ? മുടി നീണ്ട് വളരാൻ വേറൊന്നും വേണ്ട
കെമിക്കലുകളില്ലാതെ മുടി വളരാൻ സഹായിക്കുന്ന ഒരു ഹെയർപാക്ക് തയ്യാറാക്കാം
ചെമ്പരത്തിപ്പൂവ്, ചെമ്പരത്തി ഇല, കറിവേപ്പില, ചായപ്പൊടി തിളപ്പിച്ച വെള്ളം, തലേദിവസത്തെ കഞ്ഞിവെള്ളം എന്നിവയെല്ലാം മിക്‌സിയുടെ ജാറിലെടുത്ത് നന്നായി അരച്ചെടുക്കുക
ശേഷം ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കണം. ഈ ഹെയർപാക്ക് മുടിയിൽ എണ്ണ തേച്ച് 15 മിനിട്ടിന് ശേഷം പുരട്ടുക
15 മിനിട്ടിൽ കൂടുതൽ സമയം ഈ പാക്ക് തലയിൽ വയ്‌ക്കാൻ പാടില്ല. ശേഷം മുടി കഴുകുക
ഷാംപൂ ഉപയോഗിക്കുന്നവർ ഏതെങ്കിലും മൈൽഡ് ഷാംപൂ ഉപയോഗിക്കുക
ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോഗിക്കാം
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ മുടി കൊഴിച്ചിൽ മാറി പുതിയ മുടി വരുന്നത് കാണാം