മുടി കറുപ്പാകും, മുട്ടോളം നീളും; ഒരു പിടി മൈലാഞ്ചി ഇല അരച്ചെടുക്കൂ

ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള മൈലാഞ്ചി എണ്ണ എങ്ങനെ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് പരിചയപ്പെടാം

മൈലാഞ്ചിയില നന്നായി കഴുകി വൃത്തിയാക്കി എടുക്കാം. ഇതിൽ അൽപം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം

കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. ഇതിലേക്ക് അരച്ചെടുത്ത മൈലാഞ്ചിയില കൂട്ടും നെല്ലിക്ക പൊടിയും ഇതിലേക്ക് ചേർക്കാം

എണ്ണ കറുത്ത് വെള്ളത്തിന്റെ അംശം പൂർണ്ണമായും വറ്റി എണ്ണ തെളിയുകയും ചെയ്യുമ്പോൾ തീ അണയ്ക്കാം

എണ്ണ പൂർണ്ണമായി തണുത്ത ശേഷം, ഒരു നേർത്ത തുണി ഉപയോഗിച്ച് അരിച്ചെടുത്ത് വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിക്കാം

ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ എണ്ണ ശിരോചർമ്മത്തിൽ പുരട്ടാം

ശേഷം മൃദുവായി മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം

Photo Source: Freepik