എത്ര തണുപ്പിലും മാവ് പൊങ്ങും; അരയ്ക്കുമ്പോൾ ഇത് ചേർത്താൽ മതി

തണുപ്പുള്ള സമയങ്ങളിൽ മാവ് പുളിച്ചു പൊങ്ങി വരാൻ കുറച്ച് ബുദ്ധിമുട്ടാണ്

മാവ് നല്ല പോലെ പൊങ്ങിയാൽ മാത്രമേ ദോശയായാലും ഇഡ്ഡലി ആയാലും നല്ല മയത്തിൽ തയ്യാറാക്കാൻ സാധിക്കൂ

എത്രം കൊടും തണുപ്പിലും മാവ് പുളിച്ച്പൊങ്ങിവരാനായി ഒരു ചേരുവ ചേർത്താൽ മതി

അരിയും ഉഴുന്നും ചൗവരിയും വേറെ പാത്രങ്ങളിലായി 5 മണിക്കൂര്‍ കുതിരാന്‍ വയ്ക്കാം. ഉഴുന്നിന്റെ കൂടെ ഉലുവ കൂടി ചേര്‍ക്കണം

5 മണിക്കൂര്‍ ശേഷം ഉഴുന്ന് ആദ്യം അരച്ചു എടുക്കാം. പിന്നീട് അരിയും ചൗവരിയും കുറച്ച് കുറച്ചായി അരച്ച് എടുക്കാം

ഇതെല്ലാം ഒരു പത്രത്തില്‍ ഒഴിച്ച് കൈ കൊണ്ടു നന്നായി യോജിപ്പിക്കുക

ശേഷം 8-10 മണിക്കൂര്‍ മാവ് പുളിക്കാന്‍ വയ്ക്കാം. പുളിച്ചു പൊങ്ങിയ മാവിലേക്ക് ഉപ്പും ചേര്‍ത്തു ഇളക്കി ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കി എടുക്കാം

Image Source: Freepik