മുടി കൊഴിച്ചിലിനും നരയ്ക്കും ഒരൊറ്റ പരിഹാരം, അടുക്കളയിലെ ഈ കൂട്ട്

ഒരു പാത്രത്തിൽ ഒന്നേമുക്കാൽ ഗ്ലാസ് വെള്ളമെടുത്ത് അതിൽ തേയിലപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കാം

മിക്സിയുടെ ജാറിലേക്ക് തൊലി കളഞ്ഞ ബീറ്റ്റൂട്ട് കഷ്ണങ്ങൾ, കറ്റാർ വാഴയുടെ ജെൽ, പനിക്കൂർക്കയില എന്നിവ ചേർക്കാം

നേരത്തെ തയ്യാറാക്കി വെച്ച കട്ടൻ ചായ ഒഴിച്ചുവേണം ഇത് പേസ്റ്റ് പരുവത്തിലാക്കാൻ

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ നെല്ലിക്കാപ്പൊടി ഇട്ട് ചെറു തീയിൽ വറുക്കാം. പൊടിയുടെ നിറം മാറി കടും ബ്രൗൺ അല്ലെങ്കിൽ കാപ്പിപ്പൊടിയുടെ നിറമാകുമ്പോൾ അടുപ്പണയ്ക്കാം. ഇത് കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം

ചൂടാറിയ നെല്ലിക്കാപ്പൊടിയിലേക്ക് അരച്ചുവെച്ച ബീറ്റ്റൂട്ട് കൂട്ട് ചേർത്ത് നന്നായി ഇളക്കാം

ശേഷം ഒന്നുകൂടി അടുപ്പത്ത് വെച്ച് ചെറു തീയിൽ ചൂടാക്കി പാകത്തിനുള്ള കട്ടിയിലാക്കാം. ഇത് ചൂടാറുന്നതോടെ നല്ല കറുപ്പ് നിറമായി മാറും

ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുടിയിൽ വേണം ഈ ഡൈ പുരട്ടാൻ

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല