മലബന്ധം ഉടനടി മാറിക്കിട്ടും, ഈ പഴം 4 എണ്ണം കഴിക്കൂ

മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്ന ഒന്നാണ് പ്രൂൺസ് അഥവാ ഉണങ്ങിയ പ്ലം

പ്രൂൺസിൽ ധാരാളം ഡയറ്ററി ഫൈബറും സോർബിറ്റോളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലശോധന സുഗമമാക്കാൻ സഹായിക്കുന്നു

ദഹനം മെച്ചപ്പെടുത്താനും മലത്തിന്റെ അളവ് വർധിപ്പിച്ച് കുടലിലൂടെയുള്ള അതിന്റെ ചലനം എളുപ്പമാക്കാനും സഹായിക്കുന്നു

ദിവസവും ഒരുപിടി പ്രൂൺസ് കഴിക്കുന്നത് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഇവ നേരിട്ടോ ജ്യൂസ് രൂപത്തിലോ കഴിക്കാവുന്നതാണ്

ഉച്ചഭക്ഷണത്തിന് ശേഷമോ ലഘുഭക്ഷണമായോ 3-4 എണ്ണം കഴിക്കാം

ഉണങ്ങിയ പ്രൂൺസ് ചവയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, തലേദിവസം രാത്രി ചൂടുവെള്ളത്തിൽ കുതിർത്തുവെച്ച ശേഷം കഴിക്കാം

Photo Source: freepik