അടുക്കളയിലെ ദുർഗന്ധം മാറിക്കിട്ടും, ഈ വിദ്യകൾ അറിഞ്ഞിരിക്കൂ

കുറഞ്ഞ ചിലവിൽ വീട്ടിലെ അടുക്കള വായു ശുദ്ധീകരിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ

ഒരു ചെറിയ പാത്രത്തിൽ ബേക്കിംഗ് സോഡ എടുത്ത്, അത് അടുക്കളയിൽ, പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തിനടുത്ത് വയ്ക്കാം

ഇത് എണ്ണമയമുള്ള വാസനകളും മറ്റ് ദുർഗന്ധങ്ങളും വലിച്ചെടുത്ത് വായു ശുദ്ധിയുള്ളതാക്കും

കെമിക്കലുകൾ അടങ്ങിയ എയർ ഫ്രഷ്നറുകൾക്കു പകരം നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളുടെ തൊലികൾ ഉപയോഗിക്കാം

കുറച്ച് വെള്ളത്തിൽ ഈ തൊലികൾ, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയിട്ട് തിളപ്പിക്കാം

ഈ ആവി അടുക്കളയിൽ നിറഞ്ഞ്, എണ്ണയുടെയും മസാലയുടെയും രൂക്ഷഗന്ധം മാറ്റി സുഗന്ധം നിറയ്ക്കും

സ്‌പൈഡർ പ്ലാന്റ്, സ്‌നേക്ക് പ്ലാന്റ് തുടങ്ങിയ ചെടികൾ അടുക്കളയിലെ വിഷവാതകങ്ങളെയും കാർബൺ മോണോക്സൈഡിനെയും നീക്കം ചെയ്യാൻ സഹായിക്കും

Photo Source: Freepik