ചോറ് കുഴഞ്ഞുപോകില്ല, അറിഞ്ഞിരിക്കാം ഈ പൊടിക്കൈകൾ
എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോഴൊക്കെ ചോറ് അമിതമായി വെന്ത് കുഴഞ്ഞുപോകുന്നതോ അല്ലെങ്കിൽ പരസ്പരം ഒട്ടിപ്പിടിക്കുന്നതോ ഒരു പ്രധാന പ്രശ്നമാണ്
ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചോറ് കുഴഞ്ഞുപോകാതെ വെന്തുകിട്ടും
അരിയിലെ അമിതമായ സ്റ്റാർച്ച് ആണ് ചോറ് ഒട്ടിപ്പിടിക്കാൻ പ്രധാന കാരണം. അതിനാൽ അരി വേവിക്കാൻ വെക്കുന്നതിന് മുൻപ് മൂന്നോ നാലോ തവണ നന്നായി കഴുകുക
ചോറ് വേവിക്കുന്ന വെള്ളത്തിലേക്ക് അര ടീസ്പൂൺ നാരങ്ങാനീരോ അല്ലെങ്കിൽ അല്പം വിനാഗിരിയോ ചേർക്കാം. ഇത് ചോറ് ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും
വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ നെയ്യോ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്
ചോറ് വെന്തു കഴിഞ്ഞാൽ ഉടൻ തന്നെ വലിയ തവി ഇട്ട് ഇളക്കുന്നത് ഒഴിവാക്കുക. ഇത് അരിമണികൾ പൊട്ടിപ്പോകാൻ കാരണമാകും
അരിയുടെ ഇനത്തിനനുസരിച്ച് വെള്ളം ചേർക്കാൻ ശ്രദ്ധിക്കണം. വെള്ളം അധികമായാൽ ചോറ് കുഴഞ്ഞുപോകാൻ സാധ്യതയുണ്ട്
Image Source: Freepik