ഗ്യാസ് സ്റ്റൗ കണ്ണാടി പോലെ തിളങ്ങും, ചില നുറുങ്ങു വിദ്യകൾ
സ്ഥിരമായി ഉപയോഗം ഉള്ളതു കൊണ്ട് കറയും തുരുമ്പും പിടിച്ച ഗ്യാസ് സ്റ്റൗ ആയിരിക്കാം പല അടുക്കളയിലും
ഗ്യാസ് സ്റ്റൗ കണ്ണാടി പോലെ തിളങ്ങാൻ ചില നുറുങ്ങു വിദ്യകളുണ്ട്
ബർണറുകൾ ചൂടായി ഇരിക്കുമ്പോൾ എടുക്കരുത്. തണുത്തിനു ശേഷം അവ വേർപെടുത്തി ചെറുചൂടുള്ള വെള്ളത്തിൽ 20 മിനിറ്റ് മുക്കി വയ്ക്കാം
ശേഷം ഡിഷ് വാഷ് അല്ലെങ്കിൽ സോപ്പ് വെള്ളവും ടൂത്ത് ബ്രെഷും ഉപയോഗിച്ച് ബർണറുകൾ വൃത്തിയാക്കാം. സ്റ്റൗ വൃത്തിയാക്കാനും അവ ഉപയോഗിക്കാം
വിനാഗിരി വെള്ളത്തിൽ കലർത്തി സ്റ്റൗൽ സ്പ്രേ ചെയ്ത് നനഞ്ഞ തുണി ഉപയോഗിച്ച് തുടക്കുന്നതും കറകൾ നീക്കം ചെയ്യാൻ സഹായിക്കും
വിട്ടു മാറാത്ത കറികളുണ്ടെങ്കിൽ നാരങ്ങയുടെ നീര് അല്ലെങ്കിൽ തോട് ഉപയോഗിച്ച് മൃദുവായി ഉരസാം
സ്റ്റൗവിലും ബർണറിലും വെള്ളമില്ലെന്ന് ഉറപ്പാക്കാൻ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം
Photo Source: Freepik