ഫ്രിഡ്ജിലെ ദുർഗന്ധം: ഒറ്റ ഉപയോഗത്തിൽ മാറും, എളുപ്പവഴികൾ
കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങളും, ദുർഗന്ധവും, ബാക്ടീരിയകളും അടിഞ്ഞുകൂടി ഫ്രിഡ്ജ് ആരോഗ്യത്തിന് ദോഷകരമായ ഒരിടമായി മാറും
പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ക്ലീനിങ് ലായനികളാണ് ഫ്രിഡ്ജ് വൃത്തിയാക്കാൻ ഏറ്റവും ഉചിതം
ഒരു ബൗളിലേയ്ക്ക് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഒഴിക്കാം
അതിലേയ്ക്ക് ഒരു കപ്പ് വെള്ളം കാൽ കപ്പ് വൈറ്റ് വിനാഗിരി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം
തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം
ഫ്രിഡ്ജിലെ സാധനങ്ങൾ കാലിയാക്കിയതിനു ശേഷം ഈ മിശ്രതം സ്പ്രേ ചെയ്തു കൊടുക്കാം
അതിനുശേഷം കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കാം
Photo Source: Freepik