ഇഞ്ചി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മണ്ണിലും, ഗ്രോ ബാഗിലും, ചാക്കിലുമൊക്കെ ഇഞ്ചി കൃഷി ചെയ്ത് വിളവെടുക്കാൻ സാധിക്കും
കേടുകളില്ലാത്ത ചെറിയ ഇഞ്ചി കഷ്ണം ഒരു ടിഷ്യൂപേപ്പറിൽ പൊതിഞ്ഞ് ഇടയ്ക്ക് നനച്ചു കൊടുക്കാം
ഇതിന് മുളപൊട്ടിയതിനു ശേഷം നടാൻ ഉപയോഗിക്കാം
നടാൻ ഉപയോഗിക്കുന്ന മണ്ണിൽ ചാണകം, എല്ലുപൊടി, കരികില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം. കുറച്ച് വെള്ളം കൂടി ഒഴിച്ച് മണ്ണ് പരുവപ്പെടുത്തി ഇഞ്ചി നടാം
ദിവസവും ഒരു നേരം നനച്ചു കൊടുക്കാം
ഇടയ്ക്ക് ചാണകം വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം
മുളപൊട്ടി 6 മാസം കൊണ്ട് അല്ലെങ്കിൽ 180 ദിവസത്തിനുള്ള വിളവെടുക്കാൻ സാധിക്കും
Photo Source: Freepik