പൂരി നല്ല ക്രിസ്പിയാകും; മാവ് കുഴയ്ക്കുമ്പോൾ ഈ ഒരു രഹസ്യക്കൂട്ട് ചേർത്തു നോക്കൂ
അധികം എണ്ണ ഉപയോഗിക്കാതെ ക്രിസ്പിയായി പൂരി തയ്യാറാക്കാം
ഒരു കപ്പ് വേവിച്ച ചോറിലേയ്ക്ക് രണ്ട് പച്ചമുളകും, ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം
ഇതിലേയ്ക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടിയെടുക്കാം
അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ റവ ചേർത്തിളക്കി യോജിപ്പിക്കാം
കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുക്കാം
അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം
അതിലേയ്ക്ക് പരത്തിയെടുത്ത മാവ് ചേർത്ത് വറുക്കാം. ഇനി ചൂടോടെ തന്നെ കഴിച്ചോളൂ പൂരി
Image Source: Freepik