ഒരു കപ്പിൽ ഏകദേശം 4 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ പഴങ്ങളിൽ വച്ച് സവിശേഷമാണിത്
പ്രോട്ടീൻ, നാരുകൾ, വൈറ്റമിൻ സി, വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക എന്നിവയാണ് പേരയ്ക്കയെ സവിശേഷമാക്കുന്നത്
ഇവയെല്ലാം ഒരു പഴത്തിൽ തന്നെ അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന് കാരണം. അതുകൊണ്ടാണ് പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമാകുന്നത്
പേരയ്ക്കയിലെ നാരുകളുടെ അളവ് കാർബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുകയും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാൻ സഹായിക്കുകയും ചെയ്യുന്നു
പേരയ്ക്കയിലെ ആന്റിഓക്‌സിഡന്റുകൾ പ്രമേഹത്തിനുള്ള ഒരു കാരണമായ ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നു
പേരയ്ക്കയ്ക്ക് ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും മിതത്വം പ്രധാനമാണ്. ഒരു ദിവസം ഒരു ഇടത്തരം പേരയ്ക്ക കഴിക്കുന്നതാണ് ഉത്തമം