സ്ഥിരമായി ഉപവസിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

നിരവധി ഹോർമോൺ വ്യതിയാനങ്ങൾ നടക്കുന്ന സ്ത്രീകളുടെ ശരീരത്തിൻ്റെ പ്രവർത്തനത്തെ അത് എങ്ങനെ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

ആർത്തവ ചക്രം, മെറ്റാബോളിസം, സമ്മർദ്ദ പ്രതികരണങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ വ്യതിയാനങ്ങളിലേക്ക് ഇത്തരത്തിലുള്ള ഉപവാസങ്ങൾ നയിച്ചേക്കും

ഭക്ഷണത്തിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ഊർജ്ജത്തിൽ നിന്ന് പെട്ടെന്ന് ശരീരം സംഭരിച്ചു വച്ചിരുന്ന ഊർജ്ജത്തിലേക്ക് വഴിമാറുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു

സമ്മർദ്ദങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിച്ചു കൊണ്ടായിരിക്കും ദീർഘ സമയത്തേക്ക് അല്ലെങ്കിൽ സ്ഥിരമായുള്ള ഇത്തരം ഉപവാസങ്ങളോട് ശരീരം പ്രതികരിക്കുക

കോർട്ടിസോളിൻ്റെ ഉയർന്ന അളവ് പ്രത്യുൽപാദന ഹോർമോണുകളായ ഈസ്ട്രോജൻ, പ്രോജസ്റ്ററോൺ എന്നിവയിലെ വ്യതിയാനങ്ങളിലേക്ക് നയിക്കും

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പോലുള്ള ഹോർമോൺ അസന്തുലിതാവസ്ഥയുള്ള സ്ത്രീകളിൽ ഇത് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നു

ഉപവാസം ഇല്ലാത്ത സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുവാനും, പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കാനും സ്ത്രീകൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്

പ്രോട്ടീൻ, നാര്, കൊഴുപ്പ് എന്നിവ അടങ്ങിയ സന്തുലിതമായ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നതിന് സഹായിച്ചേക്കും

ചിത്രങ്ങൾ: ഫ്രീപിക്