ചുണ്ടിൽ ദിവസവും തേൻ പുരട്ടൂ, മാറ്റം കണ്ടറിയൂ
തേൻ ദിവസവും ചുണ്ടിൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് അറിഞ്ഞിരിക്കാം
തേൻ പ്രകൃതിദത്തമായ ഹ്യുമിക്റ്റന്റാണ്. ഇത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയും
തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വ്രണങ്ങൾ, വിള്ളലുകൾ എന്നിവ ചുണ്ടിൽ ഉണ്ടാകുന്നത് തടയും
തേനിന് ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. അത് ചുണ്ടിലെ ചുവപ്പും വീക്കവും മറ്റ് അസ്വസ്ഥകളും കുറയ്ക്കാൻ ഗുണപ്രദമാണ്
തേനിന് അൽപം കട്ടിയുള്ള പ്രകൃതമാണ്. ഇത് കാലാവസ്ഥ, അന്തരീക്ഷ മലിനീകരണം എന്നിവയിൽ നിന്നും ചുണ്ടിന് സംരക്ഷണം നൽകുന്നു
യാതൊരു വിധ രാസവസ്തുക്കളും അടങ്ങിയിട്ടില്ലാത്തതിനാൽ തേൻ ഉപയോഗിക്കുന്നത് കൊണ്ട് പാർശ്വഫലങ്ങൾ വളരെ കുറവായിരിക്കും
രാത്രി കിടക്കുന്നതിനു മുമ്പ് അൽപം തേൻ ചുണ്ടിൽ പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം
Photo Source: Freepik