തേനിൽ ഇവ ചേർത്ത് പുരട്ടൂ, എത്ര മങ്ങിയ ചർമ്മവും തിളങ്ങും
വരണ്ട ചർമ്മത്തിന് മികച്ച പ്രതിവിധിയാണ് തേൻ
ഒരു ടീസ്പൂൺ തേനിലേയ്ക്ക് രണ്ട് ടീസ്പൂൺ ഗ്ലിസറിനും രണ്ട് ടീസ്പൂൺ ഗ്രീൻ ടീയും ഏതാനും തുള്ളി നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം
രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് ഈ മിശ്രിതം പുരട്ടാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഒരു സ്പൂൺവെളിച്ചെണ്ണയിലേയ്ക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിക്കാം
ഇത് മുഖത്ത് പുരട്ടുന്നത് ചർമ്മം വരണ്ടു പോകാതിരിക്കാൻ സഹായിക്കും
കറ്റാർവാഴ ജെല്ലിലേയ്ക്ക് അര ടേബിസ്പൂൺ അർഗൻ ഓയിൽ ചേർത്തിളക്കി യോജിപ്പിക്കാം
ഇത് ചർമ്മത്തിൽ പുരട്ടാം. 15മിനിറ്റിനു ശേഷം കഴുകി കളയാം
Photo Source: Freepik