ചർമ്മത്തിന് തിളക്കം വേണോ? പഴം ഉടച്ചെടുത്ത് തേൻ ചേർത്ത് ഉപയോഗിക്കൂ
1 പഴുത്ത വാഴപ്പഴം, 1 ടേബിൾസ്പൂൺ തേൻ, 1 ടീസ്പൂൺ നാരങ്ങാനീര് എന്നിവയാണ് ഈ മാസ്ക് തയ്യാറാക്കാൻ ആവശ്യമായിട്ടുള്ളത്
വാഴപ്പഴം നന്നായി ഉടച്ച് പേസ്റ്റ് പോലെ ആകുന്നതുവരെ ഇളക്കുക
ഇതിലേക്ക് തേനും നാരങ്ങാനീരും ചേർത്ത് ഇളക്കുക
മുഖം വൃത്തിയാക്കിയ ശേഷം, പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക
10 മുതൽ 15 മിനിറ്റ് നേരം ഇത് മുഖത്ത് വയ്ക്കണം
ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി ചർമം മൃദുവായി തുടയ്ക്കുക
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പായ്ക്ക് ഉപയോഗിക്കുക
Photo Source: Freepik