ഒരു ഗ്രാമ്പൂ കൈയ്യിൽ സൂക്ഷിച്ചോളൂ, വായ്നാറ്റം അകറ്റാൻ ഇനി മറ്റൊന്നും വേണ്ട

വ്യക്തി ശുചിത്വം, ചില ഭക്ഷണങ്ങൾ, പുകയിലയുടെ ഉപയോഗം, മോണ രോഗങ്ങൾ, ദന്തപ്രശ്നങ്ങൾ, സൈനസ് തുടങ്ങി അസിഡിറ്റി വരെ വായ്നാറ്റത്തിന് കാരണമായേക്കും

വായ്നാറ്റം അകറ്റാൻ ചില പൊടിക്കൈകളുണ്ട്

പുതിനയില

കറികളിലും ചട്‌നികളിലും ഒക്കെ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പുതിനയില ചേർത്ത ചായകുടിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിച്ചേക്കും. പുതിനയില ചവയ്ക്കുന്നതും ഗുണപ്രദമാണ്.

പെരുംജീരകം

ദഹനാരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ചേരുവയാണ് പെരുംജീരകം. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു ശേഷം അൽപ്പം ജീരകം കഴിക്കുന്നത് ശീലമാക്കിയാൽ വായ്നാറ്റം കുറയ്ക്കാനും സാധിക്കും.

കറുവാപ്പട്ട

ധാരാളം ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ കറുവാപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനു മാത്രമല്ല ഇത് ചവയ്ക്കുന്നത് വായ്നാറ്റാം അകറ്റാനും സഹായിക്കും.

ഗ്രാമ്പൂ

കറുവാപ്പട്ട പോലെ തന്നെ ആൻ്റി ബാക്ടീരിയൽ സവിശേഷതകളുള്ള മറ്റൊരു ചേരുവയാണ് ഗ്രാമ്പൂ. ഭക്ഷണം കഴിച്ചതിനു ശേഷം ഗ്രാമ്പൂ കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കും.

ഏലയ്ക്ക

ഭക്ഷണത്തിനു ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. ഏലയ്ക്ക ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ് | ചിത്രങ്ങൾ: ഫ്രീപിക്