ഒരു സ്പൂൺ വെളിച്ചെണ്ണയിൽ ഇത് ചേർത്ത് ഉപയോഗിക്കൂ, പട്ടുപോലുള്ള മുടിയിഴകൾ നേടാം
വീട്ടിൽ തയ്യാറാക്കാവുന്ന ആയുർവേദ ഗുണങ്ങളുള്ള വെളിച്ചെണ്ണ ഹെയർമാസ്ക് പരിചയപ്പെടാം
ഒരു ചെറിയ ബൗളിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഭൃംഗരാജ് പൊടിയെടുക്കാം
അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെല്ലിക്കപ്പൊടിയും, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർക്കാം
അൽപം റൈസ് വാട്ടർ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം
ഷാമ്പൂ ചെയ്യുന്നതിനും ഒരുണിക്കൂർ മുമ്പ് തയ്യാറാക്കിയ മിശ്രിതം തലമുടിയിൽ പുരട്ടാം
നനഞ്ഞ മുടിയിൽ വേണം പുരട്ടാൻ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം
ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് അകാല നര തടയാൻ സഹായിക്കും
ചിത്രങ്ങൾ: ഫ്രീപിക്
കെമിക്കൽ ഡൈ വേണ്ട, നരച്ചമുടി കറുപ്പിക്കാനുള്ള വഴി വീട്ടിലുണ്ട്