മഞ്ഞളും മല്ലിയിലയും ചേർത്ത് അരച്ച് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുന്നത് ചർമ്മത്തിന് തിളക്കം നൽകും
മുൾട്ടാണി മിട്ടി, ചന്ദനം, മഞ്ഞൾ, നാരങ്ങാനീര് എന്നിവ ചേർത്ത് പുരട്ടുന്നത് മുഖക്കുരുവും പാടുകളും കുറയ്ക്കും
പാൽ, പഞ്ചസാര, വെളിച്ചെണ്ണ, കുങ്കുമപ്പൂവ് എന്നിവയുടെ മിശ്രിതം ചർമ്മത്തിന് തിളക്കം തെളിച്ചവും നൽകുന്നു. കുറഞ്ഞത് 15 മിനിറ്റെങ്കിലും ഫേസ്പാക്ക് സൂക്ഷിക്കുക
കുതിർത്ത ഉലുവ അരച്ചതിനുശേഷം ഉലുവ പേസ്റ്റ് പുരട്ടുന്നത് ചർമ്മത്തെ തണുപ്പിക്കുകയും ശാന്തമാക്കുകയും ചെയ്യും
കറ്റാർ വാഴ ജെല്ലും നാരങ്ങാനീരും സൂര്യതാപവും കറുത്ത പാടുകളും കുറയ്ക്കുന്നു. ഒരു പാത്രത്തിൽ കുറച്ച് കറ്റാർ വാഴയെടുത്ത് അതിലേയ്ക്ക് നാരങ്ങ പിഴിഞ്ഞ് ചേർക്കാം. ഇത് അമിതമായി ടാനും നിറ വ്യത്യാസവും ഉള്ള ഇടങ്ങളിൽ പുരട്ടി 15 മിനിറ്റ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
വരണ്ട ചർമ്മത്തെ പോഷിപ്പിക്കുന്നതിനും ഈർപ്പമുള്ളതാക്കുന്നതിനും കടലപ്പൊടി, തൈര്, മഞ്ഞൾ എന്നിവ നല്ലൊരു ഫേസ്പാക്കായി ഉപയോഗിക്കാം
നാരങ്ങയും തേനും ഒരുമിച്ചു ചേർത്തു ചർമ്മത്തിൽ പുരട്ടാം, ഇത് എണ്ണമയമുള്ള ചർമ്മത്തെ മൃദുവാക്കുകയും പ്രകോപനങ്ങൾ പ്രതിരോധിക്കുകയും ചെയ്യും
ടാനേറ്റ് കരുവാളിച്ച മുഖം ഇനി പട്ടു പോലെ സോഫ്റ്റാക്കാം, ആഴ്ചയിൽ ഒരിക്കൽ ഇത് ഉപയോഗിക്കൂ