കണ്ണിനടിയിലെ കറുപ്പും ചുളിവുകളും പമ്പ കടക്കും, ഉറങ്ങുന്നതിനു മുമ്പ് ദിവസവും ഇത് പുരട്ടൂ
ഏറെക്കാലമായി ചികിത്സാപ്രതിവിധികൾക്കു വേണ്ടി ഉപയോഗിക്കുന്ന നെയ്യ് കണ്ണിനടിയിലെ ചർമ്മത്തിൻ്റെ പരിചരണത്തിനും ഉപയോഗിക്കാം
നെയ്യിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി അമിതമായി വരണ്ടു പോകുന്നത് തടയും
കിടക്കുന്നതിനു മുമ്പായി അൽപം നെയ്യ് കണ്ണിനു ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് ശീലമാക്കാം
വിറ്റാമിനുകൾ ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ഇത് കണ്ണിനു ചുറ്റും പുരട്ടി മസാജ് ചെയ്യുമ്പോൾ രക്തയോട്ടം വർധിക്കുന്നു
സ്ഥിരമായി നെയ്യ് പുരട്ടുന്നതിലൂടെ ചർമ്മത്തിൽ ഒരു സംരക്ഷണ കവചം തീർക്കാൻ സാധിക്കും
അര ടീസ്പൂൺ നെയ്യെടുത്ത് ഉരുക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. അധികം തണുക്കാതെ എന്നാൽ ചൂടില്ലാതെ വേണം ഉപയോഗിക്കാൻ
നെയ്യ് വിരലുകൾ ഉപയോഗിച്ച് കണ്ണിനടിയിൽ പുരട്ടാം. ശേഷം മൃദുവായി മസാജ് ചെയ്യാം. 20 മിനിറ്റ് വിശ്രമിക്കാം. കിടക്കുന്നതിനു മുമ്പ് ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം