തിളക്കമുള്ള യുവത്വം തുളുമ്പുന്ന ചർമ്മം നേടാൻ ഈ ജാപ്പനീസ് ഫെയ്സ് മാസ്ക് ശീലമാക്കാം

മുഖത്തെ ടാനും കരുവാളിപ്പും ആണ് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത്. അവ കുറയ്ക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നാച്വറൽ ഫെയ്സ് മാസ്കുകൾ ഉണ്ട്

കൊറിയൻ സൗന്ദര്യ വർധക ഉത്പന്നങ്ങൾ പോലെ തന്നെ ചർമ്മ പരിചരണത്തിന് ഏറെ ഗുണപ്രദമാണ് ജാപ്പനീസ് ഫെയ്സ് കെയർ ടിപ്സുകളും

സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ് ഇത്തരം ജാപ്പനീസ് ഫെയ്സ് മാസ്ക്കുകൾ. അതിൽ തന്നെ അരിപ്പൊടി കൊണ്ടുള്ള ഫെയ്സ്മാസ്ക്കുകൾക്ക് ഏറെ ഗുണങ്ങളുണ്ട്

അരിപ്പൊടി പാൽ ഫെയ്സ് മാസ്ക്

ചേരുവകൾ അരിപ്പൊടി- 2 ടേബിൾസ്പൂൺ, പാൽ- 1 ടേബിൾസ്പൂൺ, തേൻ- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പാൽ, തേൻ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ ഫെയ്സ് മാസ്ക് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാം

ബീറ്റ്റൂട്ട് റൈസ് വാട്ടർ

ചേരുവകൾ ബീറ്റ്റൂട്ട്- 1 , റൈസ് വാട്ടർ- 2 കപ്പ്, പാൽപ്പൊടി- 2 ടേബിൾസ്പൂൺ, അരിപ്പൊടി- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് രണ്ട് കപ്പ് റൈസ് വാട്ടർ ചേർത്ത് അരച്ചെടുക്കാം. ശേഷം ജ്യൂസ് അരിച്ചെടുക്കുക. ഇതിലേയ്ക്ക് പാൽപ്പൊടിയും അരിപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. മുഖത്തും ശരീരത്തിൽ ടാൻ കാണുന്ന ഇടങ്ങളിലും ഇത് പുരട്ടാം. 20 മിനിറ്റിനു ശേഷം മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മികച്ച് ഫലം ലഭിക്കുന്നതിന് ആഴ്ചയിൽ രണ്ടു തവണ ഇത് ഉപയോഗിക്കാം | ചിത്രം :ഫ്രീപിക്