കൊഴിഞ്ഞ മുടി കണ്ട് വിഷമിക്കേണ്ട, വീട്ടിൽ കാച്ചിയ ഈ എണ്ണ പുരട്ടൂ

ഒരു പാനിൽ കടുകെണ്ണയെടുത്ത് ചൂടാക്കാം. അതിലേയ്ക്ക് റോസ്മേരി, കറിവേപ്പില, ഉലുവ എന്നിവ ചേർക്കാം

ചേരുവകളുടെ നിറം മാറി വരുമ്പോൾ അടുപ്പണച്ച് ഇത് തണുക്കാൻ മാറ്റി വയ്ക്കാം

ശേഷം ഇതൊരു ഗ്ലാസ് ബോട്ടിലിലേയ്ക്കു മാറ്റാം. ഒന്നോ രണ്ടോ തുള്ളി ബദാം എണ്ണയും, കാസ്റ്റ്ർ ഓയിലും അതിലേയ്ക്കു ചേർക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം

കടുകെണ്ണയിലെ ലിനോലെനിക്-ഒലിക് ആസിഡ് തലമുടി ഇഴകളിലെ ഈർപ്പം നിലനിർത്തി വേരുകളിൽ നിന്നു കണ്ടീഷൻ ചെയ്യുന്നു

ഉലുവയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ ബി3 (നിക്കോട്ടിനിക് ആസിഡ്)യും ഉലുവയിൽ സമ്പന്നമാണ്. ഇത് മുടി കൊഴിച്ചിലിനും താരനും എതിരെ ശക്തമായി പ്രവർത്തിക്കുന്നു

കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും

ആവണക്കെണ്ണയിൽ റിസിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിൽ തലയോട്ടിക്ക് ഗുണം ചെയ്യുന്ന ആന്റിമൈക്രോബിയൽ സവിശേഷതകൾ ചേർന്നിരിക്കുന്നു

Photo Source: Freepik