ഇൻസ്റ്റൻ്റായി ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം, ചിരട്ട മതി

രാസവസ്തുക്കളില്ലാത്ത ഉത്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾ കുറഞ്ഞ മെച്ചപ്പെട്ട ഫലം നൽകും. തലമുടി കൂടുതൽ സോഫ്റ്റ് ആകുന്നതിനും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അവ സഹായിക്കും

വീട്ടിൽ സുലഭമായ ചെറിയ ചേരുവകൾ ഉപയോഗിച്ച് ഹെർബൽ ഹെയർ ഡൈ തയ്യാറാക്കി സൂക്ഷിക്കാം. ഇവ ഏറെ നാൾ ഉപയോഗിക്കുകയും ചെയ്യാം

മുടിക്ക് നിറം നൽകുന്നതിനോടൊപ്പം തിളക്കമുള്ളതാക്കി തീർക്കുന്നതിനും ഇത്തരം ഉത്പന്നങ്ങൾ സഹായിക്കും

ചേരുവകൾ

ചിരട്ട, മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം

ചിരട്ടയുടെ ഉള്ളിൽ കർപ്പൂരം വച്ച് കത്തിക്കാം. നന്നായി കത്തി ചാരമായി വരുമ്പോൾ അത് തണുക്കാൻ വയ്ക്കാം. ഇതേ സമയം ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് നന്നായി ചൂടാക്കാം. മഞ്ഞൾപ്പൊടിയുടെ നിറം മാറുന്നതു വരെ ഇളക്കിക്കൊടുക്കാം

തണുത്ത ചിരട്ട കരി മിക്സിയിൽ പൊടിച്ചെടുക്കാം. മഞ്ഞൾപ്പൊടിയും ചിരട്ട കരിയും പ്രത്യേകം കുപ്പികളിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം

ഉപയോഗിക്കേണ്ട വിധം

ഒരു ചെറിയ ബൗളിലേയ്ക്ക് തുല്യ അളവിൽ മഞ്ഞൾപ്പൊടിയും ചിരട്ട കരിയുമെടുക്കാം. അതിലേയ്ക്ക് അൽപം തേയില വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. ഒട്ടും എണ്ണമയമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. ശേഷം അമിതമായി നരയുള്ള ഇടത്ത് ഇത് പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ഇനി തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഡൈ കഴുകി കളയാൻ ഷാമ്പൂ ഉപയോഗിക്കേണ്ടതില്ല | ചിത്രങ്ങൾ: ഫ്രീപിക്