വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ- 1 കപ്പ്, ഹെന്ന പൗഡർ- 2 ടേബിൾസ്പൂൺ, കറിവേപ്പില- ഒരു പിടി, ഉലുവ- 1 ടീസ്പൂൺ
അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഒരു കപ്പ് വെളിച്ചെണ്ണയോ നല്ലെണ്ണയോ ഒഴിച്ചു തിളപ്പിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ രണ്ട് ടേബിൾസ്പൂൺ ഹെന്ന പൗഡർ, ഒരു പിടി കറിവേപ്പില നുറുക്കിയത്., ഒരു ടീസ്പൂൺ ഉലുവ എന്നിവ ചേർക്കാം. എണ്ണയുടെ നിറം മാറുമ്പോൾ തീ കുറച്ചു വയ്ക്കാം. ശേഷം അടുപ്പണച്ച് അത് അരിച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചാൽ ആവശ്യാനുസരണം ഉപയോഗിക്കാം
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ എണ്ണ ഉപയോഗിക്കാം. കുളിക്കുന്നതിനു മുമ്പ് ശിരോചർമ്മത്തിലും മുടിയിഴകളിലും എണ്ണ പുരട്ടാം. ശേഷം മൃദുവായി മസാജ് ചെയ്യാം. ഒരു മണിക്കൂറെങ്കിലും വിശ്രമിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
സ്ഥിരമായി ഇത് ഉപയോഗിക്കുന്നതിലൂടെ പതിയെ തലമുടിയുടെ നിറം മെച്ചപ്പെടുന്നതും തിളക്കം കൂടുന്നതും കാണാൻ സാധിക്കും | ചിത്രങ്ങൾ : ഫ്രീപിക്
കഞ്ഞിവെള്ളത്തിൽ ഈ വിത്ത് ഒരു സ്പൂൺ കുതിർത്തെടുക്കൂ; പട്ടു പോലെ തിളക്കമുള്ള തലമുടി നേടാം