ഒരു സ്പൂൺ ചായപ്പൊടിയുണ്ടെങ്കിൽ എത്ര നരച്ചമുടിയും കറുപ്പിക്കാം

നര മുടി മറച്ചു പിടിക്കാൻ പായ്ക്കറ്റ് ഡൈ ഉപയോഗിക്കണം എന്ന് നിർബന്ധമില്ല, പകരം വീട്ടിൽ ട്രൈ ചെയ്യാവുന്ന ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

കൊഴിച്ചിൽ മുതൽ നര വരെ, തലമുടിയുടെ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് തേയിലപ്പൊടി. മുടി വളർച്ചയ്ക്കും അകാല നര അകറ്റുന്നതിനും വ്യത്യസ്ത രീതിയിൽ തേയിലപ്പൊടി ഉപയോഗിക്കാം

രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്ത് തിളപ്പിക്കാം. ഈ വെള്ളം തണുത്തതിനു ശേഷം തലമുടി കഴുകാൻ ഉപയോഗിക്കാം

ഹെന്ന അല്ലെങ്കിൽ മൈലാഞ്ചി അരച്ചെടുത്തിലേയ്ക്ക് തേയിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തേയില വെള്ളവും ഇതിനായി ഉപയോഗിക്കാവുന്നതാണ്

തുല്യ അളവിൽ തൈര്, തേൻ, തേയില എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം

ചെറുചൂടുള്ള വെളിച്ചെണ്ണയിലേയ്ക്ക് അൽപ്പം തേയിലപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഈ ലേഖനം മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക