അടുക്കളയിൽ ഉലുവയുണ്ടോ? നരച്ച മുടി കറുപ്പിക്കാൻ ഇങ്ങനെ ഉപയോഗിക്കൂ
കെമിക്കലുകൾ അടങ്ങിയ പായ്ക്കറ്റ് ഡൈകൾ വാങ്ങി ഉപയോഗിക്കുന്നതിനു പകരം അവ വീട്ടിൽ തയ്യാറാക്കൂ
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് കരിഞ്ചീരകം, ഉലുവ, കടുക് എന്നിവ പ്രത്യേകം വറുത്തു മാറ്റാം
ഇതിലേയ്ക്ക് കറിവേപ്പില ചേർത്ത് നന്നായി വറുക്കാം. വറുത്തെടുത്തവ തണുത്തതിനു ശേഷം പൊടിക്കാം
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് നെല്ലക്കപ്പൊടി ചേർക്കാം. ഇതിലേയ്ക്ക് തയ്യാറാക്കിയ പൊടി ചേർക്കാം
അൽപം വെള്ളം ഇതിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പച്ച് പേസ്റ്റ് രൂപത്തിലാക്കാം
എണ്ണ മയം ഒട്ടുമില്ലാത്ത മുടിയിൽ വേണം ഇത് പുരട്ടാൻ. മുടിയിഴകൾ പലഭാഗങ്ങളായി തിരിക്കാം
ശേഷം വിരലുകൾ ഉപയോഗിച്ചോ പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik