നാവിലലിയും കാരമൽ പുഡ്ഡിങ്, കുക്കറിൽ തയ്യാറാക്കാം

മിക്ക വീടുകളിലും കാണുന്ന പ്രഷർ കുക്കർ ഉണ്ടെങ്കിൽ കാരമൽ പുഡ്ഡിങ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

ഒരു പാനിൽ അൽപം പഞ്ചസാരയെടുത്ത് കുറച്ച് വെള്ളം ഒഴിച്ച് അലിയിക്കാം

വെള്ളം വറ്റി പഞ്ചസാര അലിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ കുറച്ച് പാലൊഴിച്ചിളക്കാം

ഇതിലേയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയ ബ്രെഡ് ചേർക്കാം. ഇതേസമയം രണ്ട് മുട്ടയിലേയ്ക്ക് ഒരു ടീസ്പൂൺ​ വാനില എസ്സെൻസ് ചേർക്ക് മിക്സിയിൽ അടിച്ചെടുക്കാം

ഇത് പാലിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം. അടുപ്പണച്ച് ഈ മിശ്രിതം ഒരു പുഡ്ഡിംഗ് മോൾഡിലേയ്ക്കു പകരാം

ശേഷം ഇഡ്ഡലി പാത്രത്തിലോ, കുക്കറിലോ വച്ച് 15 മുതൽ 20 മിനിറ്റ് വരെ ആവിയിൽ വേവിക്കാം

വെന്തതിനു ശേഷം ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം

Photo Source: Freepik