മുഖം വെളുക്കണോ? തക്കാളിയും അരിപ്പൊടിയും മതി

കരുവാളിച്ച മുഖത്തിനു ഒരു മികച്ച പ്രതിവിധിയാണ് നിങ്ങൾ തേടുന്നതെങ്കിൽ ഈ ഹെർബൽ ഫെയ്സ് മാസ്ക് ഉപയോഗിക്കൂ

റോസാപ്പൂവിന്റെ ഇതളുകൾ ഉണക്കി സൂക്ഷിക്കാം

ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒപ്പം റോസാപ്പൂവിന്റെ ഇതളുകൾ ചേർത്ത് അരച്ചെടുക്കാം

ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. അരിച്ചെടുത്ത മിശ്രിതത്തിലേയ്ക്ക് അരിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം

വിരലുകളോ ബ്രെഷോ ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റ് വിശ്രമിക്കാം

ശേഷം കൈകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം, തണുത്ത വെള്ളത്തിൽ കഴുകി കളയാം

ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ചു നോക്കൂ

Photo Source: Freepik