കൊതുകിന് ഇനി രക്ഷയില്ല: ഗ്രാമ്പൂ മതി, ഓടിയൊളിക്കും

വീട്ടിലെ കൊതുകുകളെ തുരത്താൻ വളരെ ലളിതവും പ്രകൃതിദത്തവും സുരക്ഷിതവുമായ ഒരു പരിഹാരമാണ് ഗ്രാമ്പൂ

രാസ കീടനാശിനികൾ ഉപയോഗിക്കാതെ വീട്ടിൽ കൊതുകുകളെ തടയുന്നതിനുള്ള ഒരു സ്വാഭാവിക മാർഗമാണിത്

ഒരു പിടി ഗ്രാമ്പൂ നന്നായി ചതയ്ക്കുക. പിന്നീട് കുറച്ച് വെള്ളം ചേർത്ത് തിളപ്പിക്കുക

നന്നായി തണുപ്പിച്ച ശേഷം ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ച് വീട്ടിൽ തളിക്കുക

കൊതുകുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ ഗ്രാമ്പൂവിന്റെ സുഗന്ധം തളിച്ചാൽ കൊതുകുകൾ ഓടിപ്പോകും

കുട്ടികളും പ്രായമായവരും ഉള്ള വീടുകളിലും ഇത് സുരക്ഷിതമായി ഉപയോഗിക്കാം

മഴക്കാലത്ത് ഈ സ്പ്രേ നിങ്ങളുടെ വീടിനു ചുറ്റും തളിച്ചാൽ പരിസരം വൃത്തിയുള്ളതായിരിക്കും, കൊതുകുകൾ കുറയുകയും ചെയ്യും

Photo Source: Freepik