അകാല നരയെ വേരോടെ പിഴുതെറിയാം; മരുന്ന് അടുക്കളയിലുണ്ട്

നാല് അല്ലി വെളുത്തുള്ളി ചതച്ചെടുക്കാം. അതിലേയ്ക്ക് കാൽ കപ്പ് ഒലിവ് എണ്ണ ഒഴിക്കാം

ഇത് ഒരു രാത്രി മുഴുവൻ അടച്ചു സൂക്ഷിക്കാം. പിറ്റേ ദിവസം എണ്ണ അരിച്ചെടുക്കാം

ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടിയും ഒരു ടേബിൾസ്പൂൺ നെല്ലിക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം

എണ്ണ മയം ഇല്ലാത്ത മുടിയിഴകളിലുടെ ശിരോചർമ്മത്തിലും ഈ മിശ്രിതം പുരട്ടാം

രണ്ട് മുതൽ മൂന്ന് മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫൻ എന്ന സംയുക്തം തലമുടിയുടെ നിറം വർധിപ്പിക്കാൻ സഹായിക്കും

ഒലിവ് എണ്ണ മുടിയിഴകളെ പോഷിപ്പിച്ച് കണ്ടീഷൻ ചെയ്യാൻ പ്രവർത്തിക്കും. വെളുത്തുള്ളിയും ഒലിവ് എണ്ണയും ഒരുമിച്ചു ചേരുമ്പോൾ മുടി വളർച്ചയും മെച്ചപ്പെടും

Photo Source: Freepik