മലബന്ധം തടയാൻ ഇതാ 6 വിദ്യകൾ

ധാരാളം ഫൈബർ കഴിക്കുക

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. നാരുകൾ മലബന്ധം അകറ്റുകയും പതിവ് മലവിസർജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്ലം, അത്തിപ്പഴം, ബെറികൾ തുടങ്ങിയ പഴങ്ങൾ മലം മൃദുവാക്കാനും മലബന്ധം ലഘൂകരിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളാണ്.

ധാരാളം വെള്ളം കുടിക്കുക

ശരിയായ ദഹനത്തിന് വെള്ളം അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ചമോമൈൽ, പെപ്പർമിന്റ്, ജിഞ്ചർ ടീ തുടങ്ങിയ ഹെർബൽ ടീകൾ ദഹനത്തിന് ഏറെ ഗുണം ചെയ്യും.

മഗ്നീഷ്യം അടങ്ങിയ ആഹാരങ്ങൾ കഴിക്കാം

ഇലക്കറികൾ, നട്സ്, വിത്തുകൾ, വാഴപ്പഴം തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. മഗ്നീഷ്യം കുടലിലെ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു, പതിവായുള്ള മലവിസർജനം പ്രോത്സാഹിപ്പിക്കുന്നു.

ചണവിത്ത്

വിത്തുകളിൽ തന്നെ ചണവിത്തിൽ ധാരാളം അലിഞ്ഞു ചേരുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. അവ മലബന്ധം തടയുന്നതിന് ഏറെ ഫലപ്രദമാണ്.

ചെറിയ രീതിയിലുള്ള വ്യായാമം

ദഹനത്തെ ഉത്തേജിപ്പിക്കുന്നതിനും കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നടത്തം അല്ലെങ്കിൽ യോഗ പോലുള്ള നേരിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

ഹെർബൽ ടീ

കുരുമുളക്, ഇഞ്ചി, എന്നിവയൊക്കെ പരമ്പരാഗമതമായി തന്നെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കാറുണ്ട്. അവ ഗ്യാസ് വയറു വീർക്കൽ എന്നിവ തടഞ്ഞേക്കും.

അടി വയറ്റിൽ മസാജ് ചെയ്യാം

വളരെ മൃദുവായി അടി വയറ്റിൽ മസാജ് ചെയ്തു കൊടുക്കുന്നത് കെട്ടികിടക്കുന്ന ഗ്യാസ് പുറന്തള്ളി മലബന്ധം തടയുന്നതിന് സഹായിച്ചേക്കും. ക്ലോക്ക് വൈസ് ദിശയിൽ വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ വളരെ മൃദുവായി മസാജ് ചെയ്തു കൊടുക്കാം.