കരുവാളിപ്പും കറുപ്പും മാറും, സൗന്ദര്യം കൂടും; ഒരു സ്പൂൺ തൈര് ഈ രീതിയിൽ പുരട്ടൂ
സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്
ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഒരു സ്പൂൺ തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് വൃത്തിയായി കഴുകിയ മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം
ഒരു ടീസ്പൂൺ കടലമാവ് ബൗളിലേയ്ക്കെടുക്കാം. അതിലേയ്ക്ക് നാരങ്ങ നീരും തേനും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം
Photo Source: Freepik