പാർലറിൽ പോകാതെ തിളങ്ങുന്ന ചർമ്മം; കരുവാളിപ്പ് മാറ്റാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുതക്കൂട്ട്

ചർമ്മത്തിന്റെ സ്വാഭാവിക നിറവും മൃദുത്വവും വീണ്ടെടുക്കാൻ ഏറ്റവും നല്ല മാർഗ്ഗം എക്സ്ഫോളിയേഷൻ ആണ്

അടുക്കളയിലെ ചേരുവകൾ കൊണ്ട് മികച്ചൊരു ഫേസ് സ്ക്രബ്ബ് തയ്യാറാക്കി ഉപയോഗിക്കാം

ഒരു ചെറിയ പാത്രത്തിൽ അരിപ്പൊടിയും തേനും നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിക്കാം

ഇത് അധികം അയഞ്ഞതോ അധികം കട്ടിയുള്ളതോ ആകാത്ത പാകത്തിന് പേസ്റ്റ് രൂപത്തിലാക്കാം

ആദ്യം മുഖം നന്നായി കഴുകി വൃത്തിയാക്കാം. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന സ്ക്രബ്ബ് മുഖത്തും കഴുത്തിലും പുരട്ടാം

വിരൽത്തുമ്പ് ഉപയോഗിച്ച് ഏകദേശം 2 മിനിറ്റ് നേരം വളരെ മൃദുവായി വട്ടത്തിൽ മസാജ് ചെയ്യാം

അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല