തേയിലപ്പൊടിയിൽ ഈ ഇല കൂടി ചേർക്കൂ; നര മാറി മുടി കറുക്കും

വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഡൈ പരിചയപ്പെടാം

ഇരുമ്പ് ചീനച്ചട്ടിയിൽ വെള്ളം ചൂടാക്കി അതിലേക്ക് ഉലുവ, മുരിങ്ങയില എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക

നിറം മാറി വരുമ്പോൾ ഇതിലേക്ക് ചായപ്പൊടി കൂടി ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുക

തണുക്കുമ്പോൾ ഈ വെള്ളം അരിച്ചെടുക്കുക

ഇരുമ്പ് ചീനച്ചട്ടിയിലേക്ക് നെല്ലിക്കപ്പൊടിയും മൈലാഞ്ചിപ്പൊടിയും എടുത്ത് ഈ വെള്ളം കൂടി ചേർത്ത് ക്രീം രൂപത്തിലാക്കുക

ഒരു ദിവസം മുഴുവൻ അടച്ച് സൂക്ഷിക്കുക. ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക

ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ ഒരു തവണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്

Photo Source: Freepik