തിളക്കമുള്ള മിനുസമാർന്ന തലമുടി സ്വന്തമാക്കാൻ ഹെയർ ജെല്ലുകൾ ഇങ്ങനെ തയ്യാറാക്കാം

മുടി അമിതമായി വരണ്ടതും, വിണ്ടുകീറുന്നതുമായി പോകുന്നുണ്ടോ?

എങ്കിൽ ഇനി അവ ബുദ്ധിമുട്ടിക്കില്ല, ഈ ഹെയർ ജെല്ലുകളിൽ ഒന്ന് തയ്യാറാക്കി ഉപയോഗിക്കൂ

ചണവിത്ത് ജെൽ

ഒരു കപ്പ് വെള്ളത്തിൽ നാല് ടേബിൾസ്പൂൺ ചണവിത്ത് ചേർത്ത് 10 മിനിറ്റ് തിളപ്പിച്ചെടുക്കാം. ഇത് തലമുടിയിൽ ഉപയോഗിക്കൂ. കരുത്തുറ്റ തലമുടി നേടാൻ ചണവിത്ത് സഹായിക്കും

കറ്റാർവാഴ ജെൽ

ഒരു കറ്റാർവാഴ ഇലയിൽ നിന്നും ജെൽ എടുക്കാം. അതിലേയ്ക്ക് വിറ്റാമിൻ ഇ ചേർത്തിളക്കി യോജിപ്പിച്ച് ഉപയോഗിക്കാം

ചിയാവിത്ത് ജെൽ

ഒരു കപ്പ് വെള്ളത്തിലേയ്ക്ക് അഞ്ചോ ആറോ ടേബിൾസ്പൂൺ ചിയാവിത്ത് ചേർത്ത് തിളപ്പിക്കാം. ഈ​ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കാം

ഉലുവയും കറ്റാർവാഴയും

രണ്ട് ടേബിൾസ്പൂൺ ഉലുവ വിത്ത് വെള്ളത്തിൽ കുതിർത്തെടുക്കാം. ഇതിലേയ്ക്ക് കറ്റാർവാഴ ജെൽ കൂടി ചേർത്തിളക്കി യോജിപ്പിക്കാം

കറിവേപ്പില

വെള്ളത്തിലേയ്ക്ക് 10 മുതൽ 15 വരെ കറിവേപ്പില ചേർക്കാം. ഇതിലേയ്ക്ക് ഉലുവ വിത്ത് ചേർത്തിളക്കി യോജിപ്പിക്കാം. ഈ​ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്