വീട്ടിൽ കാച്ചിയ ഈ എണ്ണ ഒരു തുള്ളി മുഖത്ത് പുരട്ടൂ, മുഖത്തിന് നിറം വരും

ചർമ്മത്തിന് നിറം കൂട്ടാൻ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഓയിലുണ്ട്

ആയുര്‍വേദ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കാവുന്ന ഒന്നാണിത്

നല്ല ശുദ്ധമായ നല്ലെണ്ണയോ വെളിച്ചെണ്ണയോ എടുക്കുക

ഇരുമ്പ് ചീനച്ചട്ടിയില്‍ ഓയില്‍ ഒഴിയ്ക്കാം. ഇതിലേയ്ക്ക് നാല്‍പാമരം, മഞ്ഞൾ, രക്തചന്ദനം എന്നിവ ചേര്‍ക്കാം

ഇതില്‍ അല്‍പം കരിഞ്ചീരകം കൂടി ചേര്‍ക്കാം. ഇതും പല ചര്‍മപ്രശ്‌നങ്ങള്‍ക്കും നല്ല മരുന്നാണ്

തീ കുറച്ച് ഓയില്‍ തിളപ്പിച്ചെടുക്കാം. ഒരു ദിവസം ചട്ടിയില്‍ തന്നെ വച്ച് പിറ്റേന്ന് ഊറ്റിയെടുക്കാം

ദിവസവും മുഖത്ത് പുരട്ടി മസാജ് ചെയ്യാവുന്നതാണ്

Photo Source: Freepik