വെളുത്ത മുടി കണ്ട് വിഷമിക്കേണ്ട, കറുപ്പാക്കാൻ ഒരു നുറുങ്ങു വിദ്യയുണ്ട്
ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ കരിഞ്ചീരകം ചേർത്തു വറുക്കാം. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്തു വറുക്കാം
തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തു കഴിയുമ്പോൾ തരികളില്ലാതെ പൊടിക്കാം
മൂന്ന് ചെമ്പരത്തിയിലയും നാല് പനികൂർക്ക ഇലയും ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കാം
ഒരു ബൗളിലേയ്ക്കു അരിച്ചു മാറ്റാം. ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഹെന്നപ്പൊടി ചേർക്കാം
ഇതിലേയ്ക്ക് പൊടിച്ചു വച്ചിരിക്കുന്ന കരിഞ്ചീരകവും ഇലകൾ അരച്ചെടുത്ത മിശ്രിതം ഒഴിച്ച് ഇത് ഇളക്കി യോജിപ്പിക്കാം. ഒരു രാത്രി അടച്ചു മാറ്റി വയ്ക്കാം
ഒട്ടും എണ്ണ മയമില്ലാത്ത തലമുടിയിൽ കൈ അല്ലെങ്കിൽ ബ്രെഷ് ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം പുരട്ടാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഈ ഹെയർ ഡൈ കഴുകി കളയാൻ തേയില തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. തേയില മുടി വരണ്ടു പോകാതെ കണ്ടീഷൻ ചെയ്തു നിർത്തുന്നു
Photo Source: Freepik