തേനും കറുവാപ്പട്ടയും മതി, ബ്ലാക്ക്‌ഹെഡ്‌സിന് വീട്ടിൽ തന്നെ പരിഹാരം

തേനും കറുവാപ്പട്ടയും ചേരുമ്പോൾ കറുത്ത കുത്തുകളെ ഫലപ്രദമായി നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും സാധിക്കുന്നു

ഒരു ചെറിയ പാത്രത്തിൽ തേനും കറുവാപ്പട്ട പൊടിയും എടുത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു പേസ്റ്റ് രൂപത്തിലാകുന്നത് വരെ ഇളക്കുക

തണുത്ത വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകി തുടയ്ക്കാം. ഇത് ചർമ്മ സുഷിരങ്ങളെ തുറക്കാൻ സഹായിക്കും

ശേഷം തയ്യാറാക്കിയ മിശ്രിതം ബ്ലാക്ക് ഹെഡ്സ് ഉള്ള ഇടങ്ങളിൽ പുരട്ടാം. പ്രത്യേകിച്ച് മൂക്ക്, താടി, നെറ്റി എന്നിവടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

വിരൽ ഉപയോഗിച്ച് 5 മുതൽ 10 മിനിറ്റ് വരെ മസാജ് ചെയ്യാം. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും

5 മിനിറ്റിനു ശേഷം ഇത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് ബ്ലാക്ക് ഹെഡ്സ് അപ്പാടെ നീക്കം ചെയ്യാൻ സഹായിക്കും

Photo Source: Freepik