പാദങ്ങൾ വെണ്ണപോലെ മൃദുവാകും; വെള്ളത്തിൽ ഇത് ചേർക്കൂ

പാദ സംരക്ഷണത്തിന് വീട്ടിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കാം

കുറച്ച് കഞ്ഞിവെള്ളത്തിലേക്ക് തേനും അൽപം വിനാഗിരിയും ചേർത്തിളക്കി യോജിപ്പിക്കുക. ഇതിൽ കാൽപാദം അൽപ സമയം മുക്കി വെയ്ക്കാം

ഇളം ചൂടുള്ള വെള്ളത്തിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് പാദങ്ങൾ അതിൽ മുക്കി വെയ്ക്കാം

20 മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. പാദങ്ങളുടെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും

പഴുത്ത വാഴപ്പഴം ഉടച്ചെടുക്കാം. ഇത് വിണ്ടുകീറലുള്ള ഭാഗങ്ങളിൽ പുരട്ടി മസാജ് ചെയ്യാം

ഇളം ചൂടുള്ള വെള്ളത്തിൽ അൽപ്പം നാരങ്ങാ നീര് ചേർത്തിളക്കാം

ഇതിൽ പാദങ്ങൾ മുക്കി അൽപ സമയം വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകാം

Photo Source: Freepik