മുഖക്കുരുവിനുള്ള പ്രതിവിധികൾ വീട്ടിലുണ്ട്, ഇതാ 5 നുറുങ്ങു വിദ്യകൾ
ഒരു സ്പൂൺ തേനിലേയ്ക്ക് കറുവാപ്പട്ട പൊടിച്ചു ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിക്കാം
ശേഷം മുഖക്കുരു ഉള്ള ഇടങ്ങളിൽ ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഇളക്കി യോജിപ്പക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം
ഗ്രീന്‍ ടീയിലേയ്ക്ക് ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം സ്പ്രേ ബോട്ടലിലേയക്ക് മാറ്റാം
മുഖക്കുരു ഉള്ള ഭാഗത്ത് കുറച്ച് കൂടുതല്‍ സ്പ്രേ ചെയ്യാം. 2- 3 മണിക്കൂറിന് ശേഷം മാത്രം കഴുകാം
ദിവസവും കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം
ഒരു ടീസ്പൂൺ ഇഞ്ചി നീരിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം