ചെമ്പരത്തി ഇതളുകൾ അരച്ചെടുത്തത് ഒരു ടേബിൾസ്പൂണിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഒരു ടേബിൾസ്പൂൺ ചെമ്പരത്തി അരച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കറിവേപ്പില അരച്ചതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലമുടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
ഒരു ടേബിൾസ്പൂൺ ചെമ്പരത്തി അരച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വേപ്പില ഉണക്കിപ്പൊടിച്ചതു ചേർക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 40 മിനിറ്റ് വിശ്രമിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഒരു ടേബിൾസ്പൂൺ ചെമ്പരത്തി ഇല അരച്ചതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ നെല്ലിക്കപ്പൊടി ചേർത്തിളക്കി കൊടുക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം.
ഒരു ടേബിൾസ്പൂൺ ചെമ്പരത്തി അരച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഉലുവ പൊടിച്ചതു ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
ഒരു ടേബിൾസ്പൂൺ ചെമ്പരത്തി അരച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടയിൽ പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഒരു ടേബിൾസ്പൂൺ ചെമ്പരത്തി അരച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വേപ്പില ഉണക്കിപ്പൊടിച്ചതു ചേർക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 40 മിനിറ്റ് വിശ്രമിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. | ചിത്രം: ഫ്രീപിക്
ഒരു പേരയില മതി, മുടി കറുപ്പിക്കാം അകാല നര തടയാം