ചെമ്പരത്തിപ്പൂവ് മതി, 1 മാസം കൊണ്ട് നര മാറ്റാം

നരച്ച മുടി കറുപ്പിക്കാൻ കെമിക്കൽ ഡൈ ഉപയോഗിക്കുന്നതിനെക്കാൾ നല്ലത് പ്രകൃതിദത്തമായ വഴികളാണ്

ചെമ്പരത്തിപ്പൂവ് വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ച് വെള്ളം മാത്രം എടുക്കുക

ഒരു മിക്‌സിയുടെ ജാറിലേക്ക് പനിക്കൂർക്ക ഇല, നെല്ലിക്കപ്പൊടി, ഹെന്നപ്പൊടി എന്നിവയ്‌ക്കൊപ്പം ചെമ്പരത്തി വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക

ഒരു ഇരുമ്പ് പാത്രത്തിലേക്ക് മാറ്റി അൽപ്പം കൂടി ചെമ്പരത്തി വെള്ളം ചേർത്ത് യോജിപ്പിച്ച ശേഷം ഒരു ദിവസം മുഴുവൻ അടച്ചുവയ്‌ക്കുക

പിറ്റേദിവസം നല്ല കറുപ്പ് നിറത്തിലുള്ള ‌ഡൈ ലഭിക്കും. കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക

ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയുക. ഷാംപൂ ഉപയോഗിക്കാൻ പാടില്ല

ആഴ്‌ചയിൽ ഒരു തവണ ഉപയോഗിക്കാം. 1 മാസംകൊണ്ട് നര പൂർണമായും മാറി കിട്ടും

Photo Source: Freepik