മുടി കൊഴിച്ചിൽ നിൽക്കും, പാറപോലെ ബലമുള്ളതാകും; ചെമ്പരത്തി ഇല അരച്ച് തേയ്ക്കൂ

അമിതമായ മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കിയ ഹെയർ മാസ്ക് പരീക്ഷിച്ചുനോക്കുക

ഈ ഹെയർ മാസ്ക് തയ്യാറാക്കാൻ ചെമ്പരത്തി ഇലകളും കുറച്ച് കറ്റാർ വാഴ ജെല്ലും ആവശ്യമാണ്

ഇവ രണ്ടും കഴുകിയശേഷം മിക്സിയിൽ അരച്ചെടുക്കുക

തലയിൽ ഹെയർ പായ്ക്ക് ആയി ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ കുറയ്ക്കുകയും കരുത്തോടെ വളരുകയും ചെയ്യും

വൈറ്റമിൻ സി, എ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചെമ്പരത്തി ഇലകളും പൂക്കളും മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും

കറ്റാർ വാഴ ജെൽ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ വളർച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു

കറ്റാർ വാഴ ജെൽ നേരിട്ട് തലയോട്ടിയിൽ പുരട്ടുന്നതിലൂടെയോ അല്ലെങ്കിൽ ചെമ്പരത്തി പോലുള്ള മറ്റ് ചേരുവകൾക്കൊപ്പം ഒരു ഹെയർ പായ്ക്കായി ഉപയോഗിക്കുന്നതിലൂടെയോ ഗുണങ്ങൾ ലഭിക്കും

Photo Source: Freepik