ഒരു സ്പൂൺ കടലമാവ് കൊണ്ട് കൈകളിലെ ടാനകറ്റാം, ചില പൊടിക്കൈകൾ

വളരെ എളുപ്പത്തിൽ കൈ കാലുകളുടെ ഇരുളിച്ച മാറ്റി നല്ല നിറം വയ്ക്കാൻ ഒരു സൂപ്പർ പാക്ക് സഹായിക്കും

വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്നൊരു പാക്ക് ആണിത്

കാപ്പിപ്പൊടി, മസൂർ ദാൽ പൗഡർ, ബ്രൗൺ ഷുഗർ, കടലമാവ്, തൈര്, നാരങ്ങ നീര്, എണ്ണ എന്നിവ ഉപയോഗിച്ചാണ് ഈ പാക്ക് തയ്യാറാക്കുന്നത്

ഈ ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്തശേഷം കൈകളിലും കാലുകളിലും പുരട്ടുക

നന്നായി ഉണങ്ങിയശേഷം കഴുകി കളയുക

ഒരാഴ്ച തുടർച്ചയായി ഉപയോഗിച്ചാൽ നല്ല ഫലം പ്രകടമാകും

അതല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഈ പാക്ക് പുരട്ടുക

Photo Source: Freepik