കെമിക്കൽ ഡൈ മറന്നേക്കൂ; ഒരു സ്പൂൺ തേയിലപ്പൊടി മാറ്റി വച്ചാൽ മതി

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ കടുക് ചേർത്തു വറുക്കാം

ഇതിലേയ്ക്ക് ലഭ്യമെങ്കിൽ കറിവേപ്പിലയും ചേർക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം

തണുത്ത് കഴിഞ്ഞ് നന്നായി പൊടിച്ചെടുക്കാം. മറ്റൊരു പാനിൽ തേയില വെള്ളം തിളപ്പിച്ചെടുക്കാം

പൊടിയിലേയ്ക്ക് ഹെന്നപൗഡർ ചേർത്ത് കുറച്ച് തേയില വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം

എണ്ണ മയമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം

തയ്യാറാക്കിയ മിശ്രിതം വിരലകുളോ ബ്രെഷോ ഉപയോഗിച്ച് പുരട്ടാം. 30 മിനിറ്റ് വിശ്രമിക്കാം

ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒരു തവണ ഉപയോഗിച്ചു നോക്കൂ

Photo Source: Freepik