പാടുകൾ അകറ്റി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ തേൻ ഇങ്ങനെ ഉപയോഗിക്കൂ

ചർമ്മത്തിലെ അമിതമായ എണ്ണ മയം കുറയ്ക്കുന്നതിന് തേൻ വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം

തേനും ഓട്സും

ഒരു ബൗളിലേയ്ക്ക് തേനും, ഓട്സും, തിളപ്പിച്ചാറിയ വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ചു കഴുകി കളയാം

തേൻ നാരങ്ങാ നീര് ടോണർ

ഒരു ബൗളിലേയ്ക്ക് ഒരു ടേബിൾസ്പൂൺ​ തേനെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി അതിൽ മുക്കി മുഖത്ത് പുരട്ടാം. ചർമ്മം മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

തേൻ കറുവാപ്പട്ട ഫെയ്സ്പായ്ക്ക്

ഒരു ചെറിയ ബൗളിലേയ്ക്ക് തേനും കറുവാപ്പട്ട പൊടിച്ചതുമെടുത്ത് ഇളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

തേൻ തൈര് ഫെയ്സ്മാസ്ക്

ചെറിയ ബൗളിലേയ്ക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം

തേൻ ഗ്രീൻ ടീ ടോണർ

ഗ്രീൻ ടീയിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. അതിൽ പഞ്ഞി മുക്കി മുഖത്ത് പുരട്ടാം. മുഖം മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

തേൻ കറ്റാർവാഴ ജെൽ മാസ്ക്

ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ​ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് കണ്ണിനു ചുറ്റുമുള്ള ഭാഗം ഒഴിവാക്കിക്കൊണ്ട് മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം |ചിത്രങ്ങൾ: ഫ്രീപിക്