നെയ്യ്- 2 ടേബിൾസ്പൂൺ, ബദാം എണ്ണ- 1 ടീസ്പൂൺ, ആവണക്കെണ്ണ- 1 ടീസ്പൂൺ
ഒരു ബൗളിൽ ബദാം എണ്ണ, ആവണക്കെണ്ണ, നെയ്യ് എന്നിവ എടുത്തിളക്കി യോജിപ്പിക്കാം. ഒരു മെഴുകുതിരി കത്തിച്ച് അതിനു മുകളിലായി ബൗൾ വച്ച് 15 മിനിറ്റ് ചൂടാക്കാം. നല്ല കറുത്ത നിറമായി മാറുന്നതു വരെ ഇത് തുടരാം. തീയിൽ നിന്നും മാറ്റി കൺമഷി മറ്റൊരു സ്റ്റീൽ ബൗളിലെടുക്കാം. ഏതാനും തുള്ളി ആവണക്കെണ്ണയും ബദാം എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം
വായുസഞ്ചാരമില്ലാത്ത, വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റി ഈർപ്പം ഏൽക്കാതെ ഇതു സൂക്ഷിക്കാം
ചിത്രങ്ങൾ: ഫ്രീപിക്
കണ്ണഴകിന് കൺമഷി ഇനി വീട്ടിൽ തയ്യാറാക്കാം